യാത്രക്കാർക്ക് ആശ്വാസം; മാവേലി, മലബാർ എക്‌സ്പ്രസുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ജനപ്രിയവും തിരക്കേറിയതുമായ മലബാർ, മാവേലി എക്‌സ്പ്രസുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മംഗളൂരു മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ സർവീസ് നടത്തുന്ന ഈ ട്രെയിനുകളിൽ ഏറെക്കാലമായി യാത്രക്കാർ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്.
പുതിയ തീരുമാനപ്രകാരം മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ (16603) നാളെ ബുധൻ മുതലും തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിൽ (16604) ഒക്ടോബർ ഒന്ന് മുതലും അധികമായി ഓരോ സ്ലീപ്പർ കോച്ചുകൾ വീതം സർവീസ് ആരംഭിക്കും. ഇതോടെ മാവേലി എക്‌സ്പ്രസിലെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി ഉയരുന്നതിനൊപ്പം ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയും ലഭ്യമാകും. ഒരുകോച്ചുകൂടി ലഭിച്ചതോടെ മലബാർ എക്‌സപ്രസിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ, ചെന്നൈ എഗ്‌മോർ-മംഗളൂരു എക്‌സ്പ്രസിന്റെ (16159-16160) ഇരുദിശകളിലേക്കും ഇന്നുമുതൽ ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചതോടെ ഇതിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി മാറുകയും ചെയ്തു. പുലർച്ചെയും രാവിലെയുമായി തലസ്ഥാന നഗരിയിൽ എത്തുന്ന ഈ ട്രെയിനുകളിലെ പുതിയ വർദ്ധനവ് ദിനസേന യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സീസൺ ടിക്കറ്റുകാർക്കും ഒരുപോലെ ആശ്വാസമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0