വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു
പിറവം: വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് പുതുകുന്നത്ത് അരുൺ പ്രകാശ് (31) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റ അരുൺ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിനു സമീപമാണ് സംഭവം. ഫോൺ വിളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. അരുണിനെ ഫോണിൽ വിളിച്ചുവരുത്തിയ ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
സംഭവത്തിൽ അരുണിന്റെ സുഹൃത്തായ ജിഷ്ണു, കൂടെയുണ്ടായിരുന്ന ചന്ദനു, സൽബറിൻ, ദേവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ കൈകൾക്ക് പൊള്ളലേറ്റ മുഖ്യപ്രതി ജിഷ്ണുവും പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തതായി പിറവം പോലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0