മഹാരാഷ്ട്ര വെസ്റ്റ് സാഹിത്യോത്സവിന് നാളെ തുടക്കമാവും

Sep 19, 2026 - 10:00
മഹാരാഷ്ട്ര വെസ്റ്റ് സാഹിത്യോത്സവിന് നാളെ തുടക്കമാവും

പൂനെ: എസ്എസ്എഫ് മഹാരാഷ്ട്ര വെസ്റ്റ് സാഹിത്യോത്സവിന് നാളെ തുടക്കമാവും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി 9 മണിവരെ നീണ്ടുനിൽക്കും. 4 കാറ്റഗറിയിലായി 50 ലേറെ മത്സരങ്ങളിൽ 100 ഓളം മത്സരാർത്ഥികൾ 3 വേദികളിലായി മാറ്റൊരുക്കും. രാവിലെ നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പൂനെ സീൽ പ്രിൻസിപ്പൽ ഷിഹാബുദീൻ നൂറാനി  ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ മത്സര പരിപാടികൾ ആരംഭിക്കും. പൂനെ, മുംബൈ, റായ്ഗഡ്, രത്നഗിരി തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മുഫ്തി ശരീഫ് നിസാമി രത്‌നഗിരി, ഹാഫിസ് ഉസ്മാൻ ബറകാതി പൂനെ, സയ്യിദ് ഷിറാസ് പൂനെ, ആരിഫ് നിസാമി മുംബൈ, അബ്ദുല്ലഹ് സഖാഫി മുംബൈ, സയ്യിദ് ഇസ്മായിൽ ഗോവണ്ടി,  അഷ്റഫ് നീർച്ചാൽ മുംബൈ, അബ്ദുൽ ഖാദർ ബി കെ സി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക് സന്ദേശ റാലിയും, മഗ്രിബ് നമസ്കാരത്തിന് ശേഷം സമാപന സമ്മേളനവും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0