ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

Sep 18, 2026 - 15:00
ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

കാസർകോട്: കാസർകോട് ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കുനേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമായ റാഗിങും മർദനവും. ആക്രമണത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. മണിമുണ്ട സ്വദേശി അബ്‌ദുൽ അസീസിന്റെ മകൻ മുഹമ്മദ് സിനാൻ, സുഹൃത്ത് അഹമ്മദ് ഷമീൽ എന്നിവർക്കാണ് മർദനമേറ്റത്. മുഹമ്മദ് സിനാൻ്റെ കൈ ഒടിക്കുകയും കാലിന് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അഹമ്മദ് ഷമീലിന്റെ മുഖത്താണ് പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. സ്‌കൂൾ പരിസരത്ത് നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികളുടെ സംഘം വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇതേ സ്കൂ‌ളിൽ സമാനമായ രീതിയിൽ റാഗിങ് നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0