എയർ ഇന്ത്യ എക്സ്പ്രസിൽ ഗുരുതര സുരക്ഷാവീഴ്ച; യാത്രക്കാർ സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് വിമാനം നീങ്ങി
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഗുരുതര സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. യാത്രക്കാർ കൃത്യമായി സീറ്റുകളിൽ അമർന്നിരിക്കുന്നതിനും ക്യാബിൻ ബാഗേജുകൾ സുരക്ഷിതമായി വെക്കുന്നതിനും മുമ്പ് തന്നെ വിമാനം നീങ്ങിത്തുടങ്ങിയതായാണ് പരാതി. വിമാനത്തിൽ കയറി സ്വന്തം സീറ്റുകൾ കണ്ടെത്തുന്നതിനും ബാഗുകൾ മുകളിലെ റാക്കുകളിൽ വെക്കുന്നതിനും യാത്രക്കാർ ശ്രമിക്കുന്നതിനിടയിലാണ് ടാക്സിവേയിലേക്ക് വിമാനം നീങ്ങിയത്. പെട്ടെന്നുള്ള വിമാനത്തിന്റെ ചലനം കാരണം യാത്രക്കാർ പരസ്പരം കൂട്ടിയിടിക്കുകയും ചിലർ വീഴാൻ പോകുകയും ചെയ്തു. ക്യാബിൻ ക്രൂ നിർദ്ദേശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും വൻ അപകട സാധ്യതയാണ് ഒഴിവായതെന്നും യാത്രക്കാർ ആരോപിക്കുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഏവിയേഷൻ റഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നിരിക്കെ, എയർലൈൻസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റിനോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ വിമാന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0