ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു; ബാങ്ക് ശാഖകൾ സാധാരണ പോലെ പ്രവർത്തിക്കും
ന്യൂഡല്‍ഹി: സെപ്റ്റംബർ 28 മുതൽ 30 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടന്ന ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്.
പണിമുടക്ക് പിൻവലിച്ചതോടെ ഇന്ന് മുതൽ എല്ലാ പൊതുമേഖലാ, സ്വകാര്യ ബാങ്ക് ശാഖകളും സാധാരണ നിലയിൽ പ്രവർത്തിക്കും. ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിനായി IBA-യും UFBU പ്രതിനിധികളും ഉൾപ്പെടുന്ന ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ ധാരണയായി. പെൻഷൻ പരിഷ്കരണം, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് മാറ്റങ്ങൾ, എന്‍.പി.എസ് വിട്ട് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളിലും തുടർചർച്ചകൾ നടക്കും. ഞായറാഴ്ച രാത്രി വൈകി നടന്ന അനുരഞ്ജന ചർച്ച വിജയിച്ചതോടെയാണ് അവസാന നിമിഷം പണിമുടക്ക് മാറ്റിവെക്കാൻ യൂണിയനുകൾ തയ്യാറായത്. ഇതോടെ മാസാവസാനത്തിലെ സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ ഇടപാടുകാർക്ക് സാധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0