സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

Sep 28, 2026 - 11:13
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്രിമിനൽ പശ്ചാത്തലമുള്ളവർ സർവീസിൽ പ്രവേശിക്കുന്നത് തടയാനും സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി. ഇനി മുതൽ സ്കൂൾ മാനേജ്‌മെന്റുകൾ സമർപ്പിക്കുന്ന നിയമനാംഗീകാര രേഖകൾക്കൊപ്പം 'പോലീസ് വെരിഫിക്കേഷൻ പെർഫോമ' കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.

എ.ഇ.ഒ, ഡി.ഇ.ഒ തുടങ്ങിയ അധികാരികൾ പോലീസ് റിപ്പോർട്ട് തേടുകയും, അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിയമനങ്ങൾക്ക് അന്തിമ അംഗീകാരം നൽകുകയുമുള്ളൂ. കുട്ടികളുമായി നേരിട്ട് ഇടപഴകുന്ന തസ്തികകളിലേക്ക് 'നാഷണൽ സെക്സ് ഒഫെൻഡേഴ്സ് രജിസ്ട്രി' പരിശോധനയും ഉറപ്പാക്കും. ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0