ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് അനുമതി നിഷേധിച്ച് പോലീസ്; 'ജയിൽ നിറയ്ക്കൽ' സമരം നടത്തുമെന്ന് സി ജെ പി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 2-ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. മുംബൈയിലെ പ്രശസ്തമായ ശിവാജി പാർക്ക് മൈതാനത്ത് റാലി നടത്താനായിരുന്നു കോക്രോച്ച് ജനത പാർട്ടി പദ്ധതിയിട്ടിരുന്നത്.
ഹൈക്കോടതി വിധി പ്രകാരവും സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ പ്രകാരവും ശിവാജി പാർക്കിൽ പൊതുസമ്മേളനങ്ങൾക്കോ പ്രക്ഷോഭങ്ങൾക്കോ അനുമതി നൽകാൻ മുംബൈ പോലീസിന് അധികാരമില്ലെന്ന് അധികൃതർ വ്യക്തമാക്കി. റസിഡൻഷ്യൽ ഏരിയയായതിനാൽ നിശബ്ദ മേഖല നിബന്ധനകൾ ലംഘിക്കപ്പെടുമെന്നും മേഖലയിൽ കടുത്ത ഗതാഗത തടസ്സത്തിന് സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
പോലീസിന്റെ നടപടിക്കെതിരെ കോക്രോച്ച് ജനത പാർട്ടി സഹസ്ഥാപകൻ അഭിജിത് ദീപ്‌കെ ശക്തമായി രംഗത്തെത്തി. ശിവാജി പാർക്കിൽ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കും സമ്മേളനങ്ങൾ നടത്താൻ അനുമതി ലഭിക്കുമ്പോൾ തങ്ങൾക്ക് മാത്രം എന്തുകൊണ്ട് അനുമതി നിഷേധിക്കുന്നുവെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കപ്പെടുകയാണെങ്കിൽ മുംബൈയിൽ രാജ്യവ്യാപകമായി 'ജയിൽ ഭരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) ആരംഭിക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0