ഇൻഡിഗോ വിമാനങ്ങളിൽ കുഞ്ഞുങ്ങളുടെ യാത്രാനിരക്ക് കൂട്ടി; അധിക ബാഗേജ് ചാർജിലും വർധന   

Sep 18, 2026 - 13:48
ഇൻഡിഗോ വിമാനങ്ങളിൽ കുഞ്ഞുങ്ങളുടെ യാത്രാനിരക്ക് കൂട്ടി; അധിക ബാഗേജ് ചാർജിലും വർധന   

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ വിവിധ സേവന നിരക്കുകൾ വർധിപ്പിച്ചു. കുഞ്ഞുങ്ങളുടെ യാത്രാ നിരക്കിലും അധിക ബാഗേജ് ചാർജിലുമാണ് പ്രധാനമായും വർധന വരുത്തിയിരിക്കുന്നത്. 2 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ യാത്രാ ഫീസ് 2,000 രൂപയിൽ നിന്ന് 3,000 രൂപയാക്കി ഉയർത്തി. കുഞ്ഞുങ്ങൾക്ക് പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും വിമാന യാത്രയ്ക്ക് ടിക്കറ്റ് നിർബന്ധമാണ്. സൗജന്യ പരിധിക്ക് പുറമെയുള്ള അധിക ലഗേജിന് ഇനി കിലോഗ്രാമിന് 800 രൂപ നൽകണം. മുൻപ് ഇത് 700 രൂപയായിരുന്നു. 

മുതിർന്നവരുടെ അകമ്പടിയില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ഫീസ് ആഭ്യന്തര സർവീസുകളിൽ 5,000 രൂപയിൽ നിന്ന് 5,999 രൂപയായി ഉയർത്തി. പ്രയോറിറ്റി ചെക്ക്-ഇൻ/ബോർഡിംഗ് (Fast Forward) സേവന നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായും ട്രാവൽ സർട്ടിഫിക്കറ്റ് ഫീസ് 200 രൂപയിൽ നിന്ന് 300 രൂപയായും ഉയർത്തി. ഉയർന്ന പ്രവർത്തനച്ചെലവും സേവന പരിഷ്കരണവുമാണ് നിരക്ക് വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്കും സ്ഥിരം യാത്രക്കാർക്കും പുതിയ തീരുമാനം അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0