ഡോ: പുരുഷോത്തമ ബിളിമലെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: കർണാടക സർക്കാർ കന്നഡ വികസന അതോറിറ്റി പ്രസിഡന്റ് ഡോ. പുരുഷോത്തമ ബിളിമലെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. മർകസ് കർണാടക സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഇസ്ദിഹാർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിനായി മർകസിൽ എത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിന്റെയും കർണാടകയുടെയും സമ്പന്നമായ സാഹിത്യ പാരമ്പര്യങ്ങളെക്കുറിച്ചും സാംസ്കാരിക പഠനങ്ങളെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക സൗഹാർദ്ദം ദൃഢമാക്കുന്നതിനും സാഹിത്യ രംഗത്തെ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇത്തരം കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക പൈതൃകം പങ്കുവെക്കുന്നതിലും വിദ്യാർത്ഥി സമൂഹത്തിൽ ഭാഷാ-സാഹിത്യ അവബോധം വളർത്തുന്നതിലും ഇസ്ദിഹാർ പോലുള്ള ഫെസ്റ്റിവൽ പ്രധാന പങ്കുവഹിക്കുമെന്നും ഡോ. പുരുഷോത്തമ ബിളിമലെ അഭിപ്രായപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0