സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 440 രൂപ കുറഞ്ഞു 

Sep 17, 2026 - 12:44
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 440 രൂപ കുറഞ്ഞു 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന നിരക്കിൽ തുടർന്ന ശേഷമാണ് വിപണിയിൽ ഇടിവുണ്ടായത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയുമായി. ഇന്നലെ സ്വർണം ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍, ഒരു ഗ്രാം വെള്ളി 245 രൂപയിലും 10 ഗ്രാം വെള്ളി 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0