അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും
കോട്ടയം: പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് നിരക്കാത്ത വിധം 64.70 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. പരിശോധനാ വേളയിൽ വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് തച്ചങ്കരി സമ്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പോലീസിലെ ഉന്നത പദവികൾ വഹിച്ച വ്യക്തിയിൽ നിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടായത് ഗൗരവകരമാണെന്നും, അതിനാൽ ശിക്ഷയിൽ യാതൊരുവിധ ഇളവിനും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. വിധി പ്രസ്താവത്തിന് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. പൊതുപ്രവർത്തകനായ ബോബി കുരുവിള നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2013-ൽ വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൻമേൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്തിമ വിധി വന്നിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0