റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

Sep 17, 2026 - 10:29
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി/വയനാട്: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വയനാട്ടിലെ തറവാട്ടു വീട്ടിൽ നടത്തിയ പരിശോധനയിൽ പരിധിയിൽ കൂടുതൽ മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ഓഫീസിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘം (SIT) വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 43 ലിറ്ററിലധികം വിദേശമദ്യവും വൈനും കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് കേസെടുക്കുകയായിരുന്നു. അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് കേരള അബ്കാരി ആക്റ്റിലെ 55A, 55I, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0