സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: പകൽ വൈദ്യുതി രാത്രി പ്രതിസന്ധിക്ക് പരിഹാരമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Sep 16, 2026 - 16:39
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: പകൽ വൈദ്യുതി രാത്രി പ്രതിസന്ധിക്ക് പരിഹാരമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണവും പവർകട്ടും ഉടൻ അവസാനിക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പകൽ സമയങ്ങളിൽ ലഭിക്കുന്ന അ അധിക വൈദ്യുതി രാത്രിയിലെ കടുത്ത ക്ഷാമം പരിഹരിക്കാൻ ഉപകരിക്കില്ലെന്നും ഹിമാചൽ പ്രദേശിൽ നിന്നടക്കമുള്ള ബാങ്കിങ് സഹായങ്ങൾ കൊണ്ട് മാത്രം നിലവിലെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. 

രാത്രിയിലെ പീക്ക് അവറുകളിലാണ് (വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെ) ഉപഭോഗം വൻതോതിൽ ഉയരുന്നത്. ഈ സമയത്ത് പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് പ്രധാന വെല്ലുവിളി. എ.സി, ഫാൻ തുടങ്ങിയവയുടെ അമിതോപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ രാത്രികാല ചാർജിങ്ങുമാണ് പീക്ക് അവറുകളിൽ ഡിമാൻഡ് വലിയ തോതിൽ വർധിപ്പിച്ചത്.  

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി നിയന്ത്രണമേർപ്പെടുത്തുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കൾക്ക് മൊബൈലിൽ സന്ദേശം അയക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, കുറച്ചു ദിവസങ്ങൾ കൂടി സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0