സമസ്ത സെന്റിനറി: ഈസ്റ്റ് ഇന്ത്യ സംഘത്തിന്റെ ബീഹാർ പര്യടനത്തിന് ഉജ്ജ്വല വരവേൽപ്പ് 

Sep 17, 2026 - 14:14
Sep 17, 2026 - 14:16
സമസ്ത സെന്റിനറി: ഈസ്റ്റ് ഇന്ത്യ സംഘത്തിന്റെ ബീഹാർ പര്യടനത്തിന് ഉജ്ജ്വല വരവേൽപ്പ് 

ബീഹാർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക സെന്റിനറി കോൺഫറൻസിന്റെ ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ബീഹാറിലെത്തിയ ഈസ്റ്റ് ഇന്ത്യ ദൗത്യ സംഘത്തിന് നാടെങ്ങും വൻ സ്വീകാര്യത. മിഥിലാഞ്ചൽ മേഖലയിലെ ദർഭംഗയിൽ നിന്നാരംഭിച്ച പര്യടനം ഇന്ന് സീമാഞ്ചൽ കേന്ദ്രമായ പൂർണിയയിലെത്തിച്ചേർന്നു. നീണ്ട വർഷങ്ങളായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഈസ്റ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ജാഗരണ പ്രവർത്തനങ്ങൾ പ്രദേശത്ത് വലിയ മുന്നേറ്റമുണ്ടാക്കിയതായി പണ്ഡിതന്മാരും പൗരപ്രമുഖരും ഉൾപ്പെടുന്ന സമൂഹം സാക്ഷ്യപ്പെടുത്തുന്നു. പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങൾ പദ്ധതിയുടെ വലിയ വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.  

കേരള മോഡൽ വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തരേന്ത്യയിൽ ലഭിക്കുന്ന മികച്ച സ്വീകാര്യത സമസ്തയുടെ ഉത്തരവാദിത്തം വീണ്ടും വർധിപ്പിക്കുകയാണെന്ന് ദൗത്യസംഘം വിലയിരുത്തി. ബീഹാറിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സംഗമങ്ങളിലും സംഘം പങ്കാളികളാകും. ദൗത്യം പൂർത്തിയാക്കി ഈ മാസം 23-ന് മുഹമ്മദലി സഖാഫി, ഉബൈദുല്ല സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യ ദൗത്യ സംഘം കേരളത്തിലേക്ക് മടങ്ങും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0