കാസറഗോഡിൽ നിന്ന് ലഭിച്ച നിസ്വാർത്ഥമായ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി: അർജുൻ പാണ്ഡ്യൻ
കാസറഗോഡ്: കൃഷി വകുപ്പ്ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന കാസറഗോഡ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന് കളക്ടറേറ്റ് സ്റ്റാഫ്കൗൺസിലിന്റെനേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കാസറഗോടിൽ നിന്ന് ലഭിച്ച നിസ്വാർത്ഥമായ പിന്തുണയ്ക്കും സ്നേഹത്തിനും മനോഹരമായ ഓർമ്മകൾക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കാസർഗോഡിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നുവെന്നും അർജുൻ പാണ്ഡ്യന് പറഞ്ഞു. ഇവിടുത്തെ നല്ല മനുഷ്യരെയും അനുഭവങ്ങളെയും ഒരുപാട് പ്രത്യേക നിമിഷങ്ങളെയും മിസ് ചെയ്യും. കാസർകോടിന്റെ ഓരോ തുരുത്തും, സപ്തഭാഷാ സംഗമഭൂമിയുടെ സ്നേഹവും എന്നും ഹൃദയത്തിലുണ്ടാകും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0