സഅദിയ്യയിൽ താജുൽ ഉലമ - നൂറുൽ ഉലമ ആണ്ട് നേർച്ചയും സനദ് ദാനവും ഒക്ടോബർ 10, 11 തീയ്യതികളിൽ
ദേളി: സമസ്ത പണ്ഡിത സഭയ്ക്കും ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിനും അരനൂറ്റാണ്ട് കാലം ആർജ്ജവത്തോടെ നേതൃത്വം നൽകിയ താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെയും നൂറുൽ ഉലമ എം.എ. അബ്ദുൽ ഖാദിർ മുസ്ലിയാരുടെയും ആണ്ട് നേർച്ചയും സനദ് ദാന സമ്മേളനവും ഒക്ടോബർ 10, 11 തീയതികളിൽ സഅദാബാദിൽ നടക്കും. പഠനം പൂർത്തിയാക്കിയ 178 വിദ്യാർത്ഥികൾക്ക് സഅദി ബിരുദവും 43 വിദ്യാർത്ഥികൾക്ക് അഫ്സലി ബിരുദവും പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ 20 വിദ്യാർത്ഥികൾക്ക് ഹാഫിള് ബിരുദവും സമ്മേളനത്തിൽ നൽകും.
ആണ്ട് നേർച്ചയുടെ ഭാഗമായി 9-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന എട്ടിക്കുളം താജുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകും. ഒക്ടോബർ 10, ശനി രാവിലെ 9.30-ന് ജലാലിയ്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന കുടുംബവേദിയിൽ സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ ആദൂർ പ്രാർത്ഥന നടത്തും. സ്വാഗതസംഘം ട്രഷറർ ഇബ്രാഹിം ഹാജി കല്ലട്രയുടെ അധ്യക്ഷതയിൽ എം.എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി 'ഇസ്ലാം ഉയർത്തിപ്പിടിച്ച സ്ത്രീമഹത്വം' എന്ന വിഷയത്തിൽ ക്ലാസെടുക്കും. വൈകുന്നേരം 4.30-ന് നടക്കുന്ന നൂറുൽ ഉലമ എം.എ. ഉസ്താദ്, കല്ലട്ര അബ്ദുൽ ഖാദിർ ഹാജി സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ പതാക ഉയർത്തും. താജുൽ ഉലമ - നൂറുൽ ഉലമ മൗലിദ് മജ്‌ലിസിന് സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂരിന്റെ പ്രാർത്ഥനയോടെ തുടക്കമാകും. സയ്യിദ് ത്വയ്യിബുൽ ബുഖാരി തൃക്കരിപ്പൂർ, സയ്യിദ് ഷാഫി തങ്ങൾ ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുൽ റഹ്‌മാൻ ശഹീർ അൽബുഖാരി, സയ്യിദ് ജമലുല്ലൈലി തങ്ങൾ കര, സയ്യിദ് ഇസ്മാഈൽ മദനി തങ്ങൾ ഉജിരെ, സയ്യിദ് അബ്ദുൽ റഹ്‌മാൻ മശ്ഹൂദ് അൽബുഖാരി കുറ, സയ്യിദ് ഹിബത്തുല്ല അഹ്‌സനി അൽ മശ്ഹൂർ എന്നിവർ നേതൃത്വം നൽകും. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. 7 മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്ർ ഹൽഖയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകും. അബ്ദുൽ ഗഫ്ഫാർ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി എന്നിവർ പ്രഭാഷണം നടത്തും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
ഒക്ടോബർ 11, ഞായർ രാവിലെ 6 മണിക്ക് സഅദിയ്യ ഗ്രാന്റ് മസ്ജിദിൽ നടക്കുന്ന മുഹ്‌യിദ്ധീൻ റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നൽകും. മദനീയം അബ്ദുല്ലത്തീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. രാവിലെ 10 മണിക്ക് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അലുമ്നി മീറ്റ് ഹാജി അബ്ദുല്ല ഹുസൈൻ കടവത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസൽ തങ്ങൾ കക്കാട് പ്രാർത്ഥന നടത്തും. അഹമ്മദ് ഷിറിൻ ഉദുമ വിഷയാവതരണം നടത്തും. രാവിലെ 11 മണിക്ക് സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരത്തിന്റെ പ്രാർത്ഥനയോടെ സ്ഥാനവസ്ത്ര വിതരണം ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി കൊയിലാണ്ടി സ്ഥാനവസ്ത്ര വിതരണം നിർവ്വഹിക്കും. താജുൽ ഉലമ കോൺഫറൻസ് ഹാളിൽ നടക്കുന്ന പ്രവാസി മീറ്റ് സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവത്തിന്റെ അധ്യക്ഷതയിൽ അഹമ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സഅദി സംഗമം എം.യു.എസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് സഅദിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ സഅദി കൊന്നാര പ്രാർത്ഥന നടത്തും. സഅദുൽ ഉലമാ എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, കെ.കെ. ഹുസൈൻ ബാഖവി വയനാട് എന്നിവർ പ്രഭാഷണം നടത്തും. ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുൽ ഹകീം സഅദി കൊയ്യോട്, കെ.കെ.എം. സഅദി മണ്ണാർക്കാട്, മുഹിയുദ്ദീൻ സഅദി കൊട്ടുക്കര, ബഷീർ സഅദി വിരാജ്പേട്ട, അഷ്രഫ് സഅദി മല്ലൂർ എന്നിവർ സംസാരിക്കും. വൈകുന്നേരം 4.15-ന് നടക്കുന്ന ഖതം ദുആ പ്രാർത്ഥനയ്ക്ക് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകും.
വൈകുന്നേരം 5 മണിക്ക് അനുസ്മരണവും സനദ് ദാന സമാപന സമ്മേളനവും സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർഷദി നടുവട്ടം പ്രഭാഷണം നടത്തും. ഹസ്സൻ മുസ്ലിയാർ വയനാട്, കെ.കെ. ഹുസൈൻ ബാഖവി, കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ത്വാഹ ബാഫഖി കുമ്പോൽ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, ഹനീഫ് ഹാജി ഉള്ളാൾ തുടങ്ങിയവർ സംസാരിക്കും. സെക്രട്ടറി കെ.പി. ഹുസൈൻ സഅദി കെ.സി റോഡ് സ്വാഗതവും സ്വാഗതസംഘം കൺവീനർ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി നന്ദിയും പറയും. ജാമിഅ സഅദിയ്യയുടെ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യവും ദഅ്‌വാ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിൽ സജീവ നേതൃത്വവുമായിരുന്ന ചെരുമ്പ സി.പി. അബ്ദുല്ല ഹാജിക്ക് മർഹൂം കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക അവാർഡ് നൽകും. കൂടാതെ അഞ്ച് പതിറ്റാണ്ടിലേറെക്കാലം മുംബൈയിലും നാട്ടിലും സഅദിയ്യയുടെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഷാഫി ഹാജി കീഴൂർ, അബ്ദുൽ റസാഖ് ഹാജി മേൽപ്പറമ്പ് എന്നിവരെ സമാപന വേദിയിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, കൺവീനർ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, പ്രോഗ്രാം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, എം.എ. അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, ഇസ്മാഈൽ സഅദി പാറപ്പള്ളി എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0