ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; തലസ്ഥാനത്ത് ഇന്നും പ്രതിഷേധമിരമ്പും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ രാജ്യതലസ്ഥാനം ഇന്നും കലുഷിതമാകും. പ്രതിപക്ഷ എംപിമാർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. ആം ആദ്മി പാർട്ടി, ഡിഎംകെ, ബിജെഡി എന്നീ പാർട്ടികളെയും മാർച്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനുപുറമേ, വിവിധ വിദ്യാർഥി-യുവജന സംഘടനകളും ഇന്ന് ഡൽഹിയിൽ തെരുവിലിറങ്ങും.
കഴിഞ്ഞ ദിവസം എൻ.എസ്.യു.ഐ ജന്തർ മന്തറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. റോഡിൽ കിടന്ന് പ്രതീകാത്മകമായി പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യപരമായ പ്രതിഷേധത്തിന് നേരെയാണ് പോലീസ് ക്രൂരതയെന്ന് എൻ.എസ്.യു.ഐ ആരോപിച്ചു.
അതേസമയം, വിഷയം ഉന്നയിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് തിരികൊളുത്താനാണ് കോൺഗ്രസിന്റെ തീരുമാനം. വരുന്ന ശനിയാഴ്ച മുതൽ 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' പ്രചാരണ പരിപാടികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് ബഹുജന മഹാറാലി സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0