'തിരുനബി ജീവിതം മനുഷ്യത്വത്തിൻ്റെ ഏറ്റവും വലിയ പാഠപുസ്തകം': അബ്ദുൽ റസാഖ് സഖാഫി
മൊഗ്രാൽ പുത്തൂർ: തിരുനബി ജീവിതം മനുഷ്യത്വത്തിൻ്റെ ഏറ്റവും വലിയ പാഠപുസ്തകമാണെന്നും 23 വർഷത്തെ പ്രബോധന കാലത്ത് പഠിപ്പിച്ചത് പൂർണാർത്ഥത്തിൽ പഠിച്ച പണ്ഡിതന്മാരാണ് ഇന്ന് സമൂഹത്തിന് അത് ഉൽബോധിപ്പിക്കുന്നതെന്നും എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി പറഞ്ഞു. 'ഖൽബിലുണ്ട് എന്റെ നബി(സ്വ)' എന്ന ശീർഷകത്തിൽ കോട്ടക്കുന്ന് മർകസ് മൈമൻ സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാർ മതവിശ്വാസികളോട് പറയുന്ന കാര്യത്തെ ചോദ്യം ചെയ്ത് പൊതുസമൂഹത്തിൽ പ്രസ്താവന ഇറക്കുന്നവർ ഒരു ചെറു സംഘത്തിന്റെ കൈയ്യടി നേടാനാണെന്നും അതേസമയം വലിയൊരു വിഭാഗം വിശ്വാസികൾക്കിടയിൽ ഇളഭ്യരാകുന്നത് അവർ തിരിച്ചറിയാതെ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാരംഭ പ്രാർത്ഥനയ്ക്ക് സയ്യിദ് ബദ്റുദ്ദീൻ അൽ ഹാദി തങ്ങൾ നേതൃത്വം നൽകി. സ്വാഗതം സംഘം കൺവീനർ ജമാൽ കെ കെ സ്വാഗതം പറഞ്ഞു. ഫസൽ എസ്.എ പറപ്പാടി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഅദി ബദ്‌രിയ നഗർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം മുസ്‌ലിയാർ, നൗഷാദ് മൈമനി ദേശാംകുളം, ജവാദ് റസ്‌വി മൊഗ്രാൽ പുത്തൂർ ആശംസ പ്രഭാഷണം നടത്തി. താഹിർ ഹാജി ത്വയ്‌ബ, ബി കെ മൊയ്തു ഹാജി, റഫീഖ് ഹാജി, അഷറഫ് ഹാജി, ഹകീം ഹാജി മഠത്തിൽ, ഷഫീഖ് തട്ടാർ മൂല, രിഫായി ബി കെ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0