'സുരക്ഷാ മിത്രം' കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍മ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് 'സുരക്ഷാ മിത്രം' പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തുടക്കം കുറിച്ചു. വീട്ടിലും സ്‌കൂളിലും കുട്ടികള്‍ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കര്‍മ്മ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഹെല്‍പ്പ് ബോക്‌സ് ഇതിനായി സ്‌കൂളുകളില്‍ സ്ഥാപിക്കുകയും എല്ലാ ആഴ്ചയും ഇത് പരിശോധിക്കുകയും ചെയ്യും. പ്രധാന അധ്യാപികയുടെ നിയന്ത്രണത്തിലാകും സ്‌കൂളുകളില്‍ ഹെല്‍പ് ബോക്‌സ് സ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കും. വിദ്യാഭ്യാസമന്ത്രിയും, പൊതു വിദ്യാഭ്യാസ ഡയറക്ടറും ഈ യോഗത്തില്‍ പങ്കെടുക്കും. കുട്ടികള്‍ പറയുന്ന പ്രശ്‌നങ്ങള്‍ രഹസ്യമായി മറച്ചു വെക്കുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



