ചൂട് കൂടിയതോടെ പാമ്പുകടി സംഭവങ്ങളും വർധിക്കുന്നു; ഒരു വര്‍ഷത്തിനിടെ ജീവൻ നഷ്ടമായത് 19 പേര്‍ക്ക്

Apr 24, 2026 - 11:46
Apr 24, 2026 - 11:53
ചൂട് കൂടിയതോടെ പാമ്പുകടി സംഭവങ്ങളും വർധിക്കുന്നു; ഒരു വര്‍ഷത്തിനിടെ ജീവൻ നഷ്ടമായത് 19 പേര്‍ക്ക്

കോഴിക്കോട്: ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും വർധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 19 പേർ പാമ്പുകടിയേറ്റ് മരിച്ചത്. ചിറയിൻകീഴ് സ്വദേശി ഏഴ് വയസ്സുകാരൻ ദീക്ഷൽ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും പാമ്പ് എത്തിപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയാണ് മരണങ്ങൾ കൂടാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. തൃശൂർ കൊടകര മറ്റത്തൂരിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചതും തിരുവനന്തപുരം കിളിമാനൂരിൽ 75കാരി സുധർമ്മ കിണറ്റിനടുത്തു നിന്ന് പാമ്പ് കടിയേറ്റ് മരിച്ചതും ഈ മാസമാണ്. പാമ്പുകൾ മാളം വിട്ടിറങ്ങാൻ കാരണം ചൂടിന്റെ ആധിക്യമാണെന്നാണ് റിപ്പോർട്ടുകൾ. സാധാരണഗതിയിൽ പാമ്പുകൾ ഇരപിടിക്കാൻ വേണ്ടി മാത്രമാണ് പുറത്തേക്കിറങ്ങാറുള്ളതെങ്കിലും വിഷപ്പാമ്പുകളുടെ പ്രജനന സമയവും കടുത്ത ചൂടും ഒത്തുവരുന്ന സമയത്ത് പാമ്പുകളെ വ്യാപകമായി കാണാൻ സാധ്യതയുണ്ടെന്നും ഈ സമയത്ത് വലിയ കരുതൽ വേണമെന്നും സ്‌ട്രെസ്സ് ലെവൽ കൂടുന്നതിനാൽ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് വിദഗ്‌ധർ പറയുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0