സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 28 ആയി; താഴ്ന്ന മേഖലകളിൽ പ്രളയദുരിതം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വിവിധ അപകടങ്ങളിലും പെട്ട് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നതായി ഔദ്യോഗിക റിപ്പോർട്ട്. ജീവൻ നഷ്ടപ്പെട്ടവരിൽ രണ്ട് രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നു. നിലവിൽ മൂന്ന് പേരെക്കൂടി കാണാതായിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
മഴയുടെ തീവ്രതയ്ക്ക് നേരിയ കുറവുണ്ടായെങ്കിലും മധ്യകേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. സംസ്ഥാനത്താകെ 58 വീടുകൾ പൂർണ്ണമായും 687 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളെ നിലവിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കിഴക്കൻ മലവെള്ളപ്പാച്ചിലും നദികളിലെ ഒഴുക്കും ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ ഉള്ളവരും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റവന്യൂ, ഫയർഫോഴ്സ്, പൊലീസ് സംഘങ്ങൾ സജ്ജമായി രംഗത്തുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0