മർകസുൽ മൈമനിൽ അസ്മാഉൽ ഹുസ്ന ദുആ മജ്‌ലിസ് ഇന്ന്
മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അസ്മാഉൽ ഹുസ്ന ദുആ മജ്‌ലിസ് ഇന്ന് വെള്ളി വൈകുന്നേരം 7 മണിക്ക് മർകസ് മൈമൻ ക്യാമ്പസിൽ നടക്കും. സയ്യിദ് ബദറുദ്ദീൻ അൽ ഹികമി മഹ്‌ളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിന് നേതൃത്വം നൽകും.സുലൈമാൻ സഖാഫി ദേശാംകുളം പ്രാർത്ഥനയ്ക്കും ദുആ മജ്‌ലിസിനും നേതൃത്വം നൽകും. ഹസ്സൻ ബാഖവി മലപ്പുറം മുഖ്യപ്രഭാഷണം നടത്തും. സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുൽ റസാഖ് സഖാഫി, അബ്ദുൽ സലാം സഅദി, അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ കരീം മുസ്ലിയാർ, നൗഷാദ് മൈമനി, ജവാദ് അഹ്മദ് റസ്‌വി, ഫിറാസ് അബ്ദുൽ റഹ്മാൻ ഇഹ്സനി, മുനീർ ഹാഷിമി തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0