സമസ്ത സെന്റിനറി: എസ് ജെ എം മേഖലാ സമ്മേളനങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും
കാസർഗോഡ്: 'സമസ്ത: നൂറ് പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ അടുത്ത ജനുവരിയിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ 100 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മുഅല്ലിം മേഖലാ സമ്മേളനങ്ങൾക്ക് കാസർഗോഡ് ജില്ലയിൽ ശനിയാഴ്ച തുടക്കമാകും.
ഓഗസ്റ്റ് 08 ശനിയാഴ്ച രാവിലെ 10 മണിക്ക് ബദിയടുക്ക ദാറുൽ ഇഹ്സാനിൽ നടക്കുന്ന കാസറഗോഡ് മേഖലാ സമ്മേളനം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല, ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിക്കും. കളത്തൂർ മദീന മഖ്ദൂമിൽ നടക്കുന്ന കുമ്പള മേഖലാ സമ്മേളനത്തിന് അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല, സുലൈമാൻ കരിവള്ളൂർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവർ നേതൃത്വം നൽകും. ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മഞ്ചേശ്വരം മേഖല സമ്മേളനം മള്ഹറിൽ സയ്യിദ് ജലാൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം എന്നിവർ സംബന്ധിക്കും.
കുണിയ, കാഞ്ഞങ്ങാട് മേഖല സമ്മേളനങ്ങൾ സെപ്റ്റംബർ ആദ്യവാരം നടക്കും. സമസ്ത സാധിച്ച വൈജ്ഞാനിക വിപ്ലവം, മുഅല്ലിം: സാമൂഹിക ദൗത്യം, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെന്റിനറി പദ്ധതികൾ എന്നിവ ചർച്ചയാകും. സമസ്ത ജില്ലാ മുശാവറ നേതാക്കൾ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ജില്ലാ സോൺ നേതാക്കൾ വിവിധ മേഖലകളിൽ സമ്മേളനത്തിൽ പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0