മുല്ലപ്പെരിയാർ തർക്കം; തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് സാധ്യത തേടുമെന്ന് മന്ത്രി മോൻസ് ജോസഫ്

Aug 6, 2026 - 11:27
മുല്ലപ്പെരിയാർ തർക്കം; തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് സാധ്യത തേടുമെന്ന് മന്ത്രി മോൻസ് ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാറിന്റെ പുതിയ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ, വിഷയത്തിൽ തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ച നടത്തുന്ന കാര്യം ആലോചനയിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. നിലവിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ഉദ്യോഗസ്ഥതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  

ഇന്നലെ നടന്ന ബജറ്റ് പ്രസംഗത്തിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനെതിരെ കേരളം ശക്തമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്ന അടിസ്ഥാന നിലപാടിൽ മാറ്റമില്ലെന്നും പുതിയ ഡാം നിർമിക്കുകയാണ് ശാശ്വത പരിഹാരമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള വിഷയങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിതല ചർച്ചയിലൂടെ ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകളും ആവശ്യങ്ങളും പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാനാണ് കേരളം ശ്രമിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0