എസ് ജെ എം കാസർകോട് മേഖലാ മുഅല്ലിം സമ്മേളനം ബദിയഡുക്കയിൽ പ്രൗഢമായി
ബദിയഡുക്ക: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച കാസർകോട് മേഖലാ മുഅല്ലിം സമ്മേളനം ബദിയഡുക്ക ദാറുൽ ഇഹ്സാനിൽ വെച്ച് പ്രൗഢമായി. അബ്ദുൽ ഖാദിർ ഹാജി കൊല്യം പതാക ഉയർത്തി. ജില്ലാ ഇ സി ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ എസ്.ജെ.എം സെക്രട്ടറി സുലൈമാൻ സഅദിയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ എസ്.ജെ.എം ജനറൽ സെക്രട്ടറി അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം കീ നോട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന പഠന സെഷനുകളിൽ 'സമസ്ത നൂറ് പ്രകാശ വർഷങ്ങൾ', 'മുഅല്ലിമിന്റെ സാമൂഹിക ദൗത്യം' എന്നീ വിഷയങ്ങളിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ദേവർശോല അബ്ദുസ്സലാം മുസ്ലിയാരും 'സെന്റിനറി പദ്ധതികൾ' എന്ന വിഷയത്തിൽ ജില്ലാ എസ് ജെ എം പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നും ക്ലാസ്സെടുത്തു. ജില്ലാ എസ് ജെ എം നേതാക്കളായ ഇല്യാസ് കൊറ്റുമ്പ, ഹനീഫ സഅദി അൽ കാമിലി, സയ്യിദ് ഖാസിം സഖാഫി അൽഹാദി തങ്ങൾ, അബ്ദുറഹ്‌മാൻ സഅദി പള്ളപ്പാടി, അബൂബക്കർ സഅദി നെക്രാജെ, കെ എച്ച് മാസ്റ്റർ, സിദ്ധീഖ് ഹനീഫി അന്നടുക്ക, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുൽ ഖാദിർ അമാനി, സംഷാദ് ഹിമമി സഖാഫി, ബഷീർ സഖാഫി കൊല്യം, ഹനീഫ സഖാഫി മൂലടുക്കം, കെ വി അബൂബക്കർ മൗലവി, ഹാഷിർ സഖാഫി, മനാസ് ഹിമമി, അബ്ദുസലാം സഅദി, അബ്ദുറഹ്‌മാൻ സഖാഫി പൂത്തപ്പലം തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു. ജില്ലാ എസ് ജെ എം സെക്രട്ടറി റിശാദ് സഖാഫി സ്വാഗതവും നജീബ് അംജദി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0