വാല്‍പ്പാറ അപകടത്തിൽ മരണപ്പെട്ടവരെ അവസാന നോക്കുകാണാൻ ആയിരങ്ങൾ 

Apr 18, 2026 - 15:47
വാല്‍പ്പാറ അപകടത്തിൽ മരണപ്പെട്ടവരെ അവസാന നോക്കുകാണാൻ ആയിരങ്ങൾ 

മലപ്പുറം: വാല്‍പ്പാറയിലേക്കുള്ള വിനോദ യാത്രക്കിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ട പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാന്‍ പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. നിശ്ചയിച്ച സമയം അവസാനിക്കാറിയിട്ടും ഒന്‍പത് പേരെ അവസാനമായി ഒരു നോക്ക് കാണാന്‍ അവരുടെ ഉറ്റവരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമായി കൂടുതല്‍ കൂടുതല്‍ ആളുകളാണ് അമ്പലപ്പറമ്പ് ജിഎസ്എസിലേക്ക് ഒഴുകിയെത്തിയത്. അബ്ദുല്‍ മജീദ്(അധ്യാപകന്‍), റുഖിയ (ഭാര്യ), റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക), അജിത (അധ്യാപിക), ആശാ (അധ്യാപിക) സുഹറ(അധ്യാപിക), ഹാഷിം (മകന്‍) എന്നിവരാണ് മരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0