ചെർക്കള - കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: എസ് എസ് എഫ് 

Aug 8, 2026 - 10:53
ചെർക്കള - കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: എസ് എസ് എഫ് 

ബദിയടുക്ക: ചെർക്കള - കല്ലടുക്ക റോഡിന്റെ നിലവിലെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കാസറഗോഡ് മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന ഹൈവെ കൂടിയാണ് ഈ പാത. ആയിരക്കണക്കിന് യാത്രക്കാർ ദിനം പ്രതി ഉപയോഗിക്കുന്ന റോഡിൽ നിരവധി അപകടക്കുഴികളാണ് തലങ്ങും വിലങ്ങും രൂപപ്പെട്ടിട്ടുള്ളത്. കാസറഗോഡ് നിന്ന് പുത്തൂർ ടൗണിലേക്ക് എത്തുന്ന പ്രധാന പാതകൂടിയാണിത്. പെർള, ബദിയടുക്ക, നെല്ലിക്കട്ട ടൗണുകളിലൂടെ കടന്ന് പോകുന്ന പാതയിലെ ഈ അപകടസ്ഥിതി അടിയന്തിരമായി പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

ബദിയടുക്ക ഫത്തഹ് മസ്‌ജിദിൽ നടന്ന അനലൈസ കാസർകോട് ജില്ലാ സെക്രട്ടറി ഇർഷാദ് കളത്തൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാരി സഖാഫി, ഹാഫിള് ജമാൽ ഹിമമി, ഖാദർ സഖാഫി, ജംഷീദ് ചെടേക്കൽ, ഷംഷാദ് ഹിമമി, അൽത്താഫ് ഏണിയാടി ചർച്ചകൾക്ക് നേതൃത്വം നൽകി. ഡിവിഷൻ സെക്രട്ടറിമാരായ ഉനൈസ്, ഇല്യാസ് ഹിമമി, റംഷാദ് ഹിമമി, സവാദ്, അബ്ദുല്ല, സിദ്ധീഖ് വിവിധ റിപ്പോട്ടുകൾ അവതരിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0