സഅദിയ്യ ന്യു വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇന്ന്; മന്ത്രി എന്‍ ശംസുദ്ദീന്‍ നിര്‍വ്വഹിക്കും

Aug 10, 2026 - 10:05
സഅദിയ്യ ന്യു വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇന്ന്; മന്ത്രി എന്‍ ശംസുദ്ദീന്‍ നിര്‍വ്വഹിക്കും

ദേളി: അഞ്ചരപതിറ്റാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യുടെ ന്യു വെബ്‌സൈറ്റ് ലോഞ്ചിംഗ് കേരള പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ശംസുദ്ദീന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 4 മണിക്ക് സഅദിയ്യ ക്യാമ്പസിലെ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ, അഡ്വ. നീലകണ്ഠന്‍ എം.എല്‍.എ, മുഖ്യാതിഥികളാവും. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. മുന്‍ മന്ത്രി സി.ടി അഹ്‌മദലി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ അബ്ദുല്‍ റഹ്‌മാന്‍, മൂനീര്‍ ഹാജി കമ്പാര്‍, ഹകീം ഹാജി കുന്നില്‍, അസീസ് കടപ്പുറം, ടി എം എ കരീം, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ കാദിര്‍ കല്ലട്ര, റഷീദ് ഹാജി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹമീദ് പരപ്പ, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബ്ദുല്‍ റഹ്‌മാന്‍ ഹാജി ബഹ്‌റൈന്‍, അന്‍വര്‍ കോളിയടുക്കം, അബ്ദുസ്സലാം ദേളി സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0