സമസ്ത സെന്റിനറി; കുമ്പള മേഖല സമ്മേളനം മദീന മഖ്ദൂമിൽ 

Aug 6, 2026 - 17:12
Aug 6, 2026 - 17:17
സമസ്ത സെന്റിനറി; കുമ്പള മേഖല സമ്മേളനം മദീന മഖ്ദൂമിൽ 

കളത്തൂർ: സമസ്ത സെറ്റിനറി ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വ്യാപകമായി മുഅല്ലിം സമ്മേളനം സംഘടിപ്പിക്കുന്നു. കുമ്പള മേഖല സമ്മേളനം ഓഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കളത്തൂർ മദീന മഖ്ദൂം മദ്രസത്തുൽ ബദരിയയിൽ നടക്കും. പുത്തിഗെ, കുമ്പള, പെർമുദെ എന്നീ റൈഞ്ചുകളിൽ നിന്നായി 150 മുഅല്ലിമീങ്ങൾ സംബന്ധിക്കും. സംഗമം സമസ്ത കാസർഗോഡ് ജില്ല മുശാവറ അംഗം അബ്ദുൽ റഹ്മാൻ അഹ്സനി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഅദി അധ്യക്ഷത വഹിക്കും. ഡോ: ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

സയ്യിദ് അഹ്‌മദ്‌ കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി മുഹിമ്മാത്ത്, സുലൈമാൻ സഖാഫി ദേശാങ്കുളം, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, അഷ്‌റഫ്‌ സഅദി ആരിക്കാടി, അൻസാർ സഅദി ചള്ളങ്കയം, ഹനീഫ് സഅദി കുമ്പോൽ, സിയാദ് സഅദി കനിയാല, സഹീദ് മാസ്റ്റർ, ഇർഷാദ് കളത്തൂർ, കെ.എം കളത്തൂർ, അഹ്‌മദ്‌ സവാദ് മുസ്‌ലിയാർ, ഇർഷാദ് സഅദി, മൂസ മുസ്‌ലിയാർ കളത്തൂർ, അബ്ദുറഹ്മാൻ സാരിസൻസാർ, ഇബ്രാഹിം കെ കളത്തൂർ, ഫൈസൽ സഖാഫി കര സംബന്ധിക്കും. സമസ്തയുടെ 100 പ്രകാശ വർഷങ്ങൾ മുഅല്ലിമിന്റെ സാമൂഹ്യ ഇടപെടൽ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് പഠനവും ചർച്ചയും അവതരണവും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0