ലൈലത്തുൽ ഖദർ; പുണ്യം മഴയായി പെയ്യുന്ന രാവ്

Mar 16, 2026 - 17:51
ലൈലത്തുൽ ഖദർ; പുണ്യം മഴയായി പെയ്യുന്ന രാവ്

നബി (സ) തങ്ങൾക്കു മുമ്പുള്ള സമുദായം ആയിരം വർഷത്തോളം ജീവിച്ചവരാണ്. അവരുടെ അത്രയും സൽകർമ്മം ചെയ്യാൻ നമുക്ക് സാധിച്ചില്ലല്ലോ എന്ന ആവലാതിയുടെ ഉത്തരമായാണ് ആയിരം മാസത്തേക്കാളും പവിത്രമാക്കപ്പെട്ട ലൈലത്തുൽ ഖദ്ർ രാവിനെ നമുക്ക് അള്ളാഹു സമ്മാനിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു: 'നിർണായക ദിവസത്തിൽ നിങ്ങൾക്ക് ഞാൻ ഖുർആൻ ഇറക്കി തന്നു. ആ രാത്രിയെ ആയിരം മാസത്തേക്കാൾ പുണ്യമുള്ളതാക്കി. ആ രാത്രിയിൽ വനലോകത്ത് നിന്ന് മാലാഖമാരും പുണ്യാത്മാക്കളും ഭൂമിയിലേക്ക് ഇറങ്ങി വരും. രാത്രി മുതൽ അന്ന് പുലരും വരെ എല്ലാവർക്കും രക്ഷയാണ്. ആ ദിവസത്തിൽ ഒരു മുഅ്മിൻ അല്ലാഹുവിനു വേണ്ടി എന്ന കരുത്തോടെ ആരാധന നിർവ്വഹിച്ചാൽ അവനു  പാപമോചനവും ചെയ്ത ഇബാദത്തിന് വലിയ പ്രതിഫലവുമാണെന്നാണ് തിരുനബി വചനം. റമദാനിലെ അവസാന പത്തിൽ ഒറ്റപ്പെട്ട രാത്രികളിൽ നിങ്ങൾ ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുക എന്നും തിരുനബി നബി പഠിപ്പിക്കുന്നു. മനുഷ്യർക്ക് ആ ദിവസത്തിൽ പാപമോചനം ലഭ്യമാണ്. നരക കവാടം ആ ദിവസത്തിൽ അടക്കപ്പെടും. ധാരാളം ആളുകൾക്ക് നരക മോചനം ലഭിക്കും. ലൈലത്തുൽ ഖദറിനെ കുറിച്ച്  പണ്ഡിതന്മാർക്കിടയിൽ 40 ഓളം അഭിപ്രായങ്ങളുണ്ട്. ലൈലത്തുൽ ഖദർ ദിവസത്തെ പറ്റി ഏറ്റവും പ്രബലമായ അഭിപ്രായം അവസാന പത്തിലെ ഏഴാം രാവ് എന്നാണ്. അലി (റ) പറയുന്നു: റമദാനിലെ രണ്ടാം പത്തിലെ ഒൻപതാം രാവാണ് ലൈലത്തുൽ ഖദർ. എന്നാൽ പ്രബലമായ അഭിപ്രായം മൂന്നാം പത്തിലെ ഒറ്റയാക്കപ്പെട്ട രാവുകളിലാണെന്നും ഒന്ന് മൂന്ന് അഞ്ച് ഏഴ് ഒൻപത് ദിവസങ്ങളിലാണ് ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കപ്പെടേണ്ടതെന്നുമാണ് പണ്ഡിതന്മാർക്കിടയിലെ ഏറ്റവും പ്രബലമായ അഭിപ്രായം. എന്നാൽ പണ്ഡിതന്മാർ പറയുന്നിടത്ത് അഭിപ്രായ ഭിന്നതയുടെ ഓരോ വർഷവും ഓരോ ദിവസമായിരിക്കും ലൈലത്തുൽ ഖദർ എന്ന് പറയുന്ന പണ്ഡിതന്മാരുമുണ്ട്. ലൈലത്തുൽ ഖദർ ലഭിച്ച ആളുകൾ ആളുകളുടെ അടുത്ത് മാലാഖമാർ വന്ന സലാം പറയുമെന്നും അത് അവന്റെ കാതുകൾ കേൾക്കാൻ സാധിക്കുമെന്നും പണ്ഡിതന്മാർ വ്യക്തമാക്കുന്നു. മാലാഖമാരുടെ സംസാരങ്ങൾ കേൾക്കാനും അവർക്ക് സാധിക്കും. ലൈലത്തുൽ ഖദർ ലഭിച്ച ആളുകളുടെ കരങ്ങൾ ജിബ്‌രീൽ (അ) ചുംബിക്കുമെന്നും പണ്ഡിതന്മാരുടെ വിശദീകരണമുണ്ട്. ലൈലത്തുൽ ഖദർ ദിനം നമുക്കും സാക്ഷി പറയുന്നതാക്കണം എന്ന നിശ്ചയത്തിൽ ആരാധനയിലായി നമ്മുക്ക് ധന്യമാവാം.

 ✍️ അഹമ്മദ് റുഹൈസ് ദേലംപാടി

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1