എ ഐ ട്യൂളുകൾ എല്ലാത്തിനും പരിഹാരമാകുമോ?
പുതിയ കാലത്ത് ഉപയോഗ്യമായ നല്ലൊരു മേഘലയാണ് എ ഐ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പലരും നിരന്തരം ആശ്രയിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് എ ഐ ചുവടുവെച്ചു. പക്ഷെ, ചില സമയങ്ങളിലിത് വളരെ അപകടത്തിലേക്കാണെത്തിക്കുന്നത്. ജീവിത രീതിയെ തന്നെ മാറ്റിമറിക്കുന്ന തരത്തിലേക്ക് എ ഐ ട്യൂളുകൾ മനുഷ്യരെ മാറ്റിയെടുത്തു. പ്രധാനമായും മനുഷ്യന്റെ ചിന്താ ശക്തിയെ എ ഐ ട്യൂളുകൾ പതിയെ പതിയെ അപകടത്തിലാക്കി കൊണ്ടിരിക്കുന്നുവെന്നതാണ് വലിയ ആശങ്ക. മുൻ കാലങ്ങളിൽ നാം അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങളെ മന:പാഠമാക്കി വെച്ചിരുന്നു. ഇന്ന് എല്ലാവർക്കും എ ഐ ഉണ്ടല്ലോ എന്ന ചിന്ത മാത്രമാണുള്ളത്. വായിച്ച് അറിവ് ശേഖരിച്ചു വെക്കുക എന്ന തലമുറകളായി മനുഷ്യൻ തുടർന്നു പോന്ന ശീലം സെർച്ചെന്നതിലേക്ക് ചുരുങ്ങി. വോയിസ് അസിസ്റ്റൻസും കൂടി വന്നതോടെ നമ്മൾ അക്ഷരം പോലും ഉപയോഗിക്കേണ്ട എന്നായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സ്റ്റാൻഫോർഡ് നാഷണൽ യൂണിവേഴ്സിറ്റി തുടങ്ങിയ ആഗോള ഏജൻസികൾ നടത്തിയ പഠനങ്ങൾ" ഡിജിറ്റൽ ഇന്റിമസി" എന്ന അപകടകരമായ പ്രവണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ചുപോയഉറ്റവരെ ഡിജിറ്റലായി പുനരുജ്ജീവിപ്പിക്കുന്ന പ്രവണതകൾ അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇന്നത്തെ പല എ ഐ മോഡലുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉപയോക്താവിനെ സമയം സ്ക്രീനിൽ പിടിച്ചിരുത്തുക എന്ന ലക്ഷ്യത്തോടെയാണ്. സാങ്കേതിക വിദ്യ വളരുന്നത് മനുഷ്യന്റെ നൻമ്മക്കായിരിക്കണം. തിന്മക്കാകരുത്. മുനുഷ്യന്റെ ചിന്തകളെ നിയന്ത്രിക്കാൻ ശേഷിയുള്ള എഐ ടൂളുകൾക്കും ശക്തമായ നിയന്ത്രണങ്ങൾ കൂടിയേ തീരൂ. എ ഐ യുടെ വളർച്ച തടയുക എന്നതല്ല, മറിച്ച് കൃത്യമായി അതിന് കടിഞ്ഞാണിടുകയാണ് വേണ്ടത്.
എഐ വിജ്ഞാനത്തെ എല്ലാവരിലേക്കും എത്തിക്കുന്നുണ്ടെങ്കിലും വിവരങ്ങളുടെ കൃത്യതയും ആഴവും കുറയുന്നുണ്ട്. മനുഷ്യൻ സ്വന്തം തലച്ചോർ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ യന്ത്രങ്ങളെ ഏൽപ്പിക്കുന്നത് വഴി ബുദ്ധിശക്തിയുടെ പ്രവർത്തന ക്ഷമത കുറയുന്നു. വരും തലമുറയിൽ ഇത് വലിയെരു ബൗദ്ധിക മന്ദതക്ക് കാരണമായേക്കാം. 'ഡിജിറ്റൽ ഇന്റിമസി' വഴി യന്ത്രങ്ങളുമായി സംവദിക്കാൻ തുടങ്ങുന്നതോടെ മനുഷ്യർ തമ്മിലുള്ള ആശയ വിനിമയം കുറയുന്നു. ഇത് വ്യക്തികളിൽ ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടൽ വർദ്ധിക്കും. മനുഷ്യ ബന്ധങ്ങൾക്കു പകരം ഡിജിറ്റൽ രൂപങ്ങളെ സ്നേഹിക്കുന്ന ഒരു സമൂഹം അപകടകരമാണ്. എ ഐ നൽകുന്ന വിവരങ്ങൾ എപ്പോഴും നിഷ്പക്ഷമായിരിക്കില്ല. അത് പരിശീലിക്കപ്പെട്ട ഡാറ്റിയിലെ പക്ഷപാതങ്ങൾ ഉത്തരങ്ങളിലും പ്രതിഫലിക്കും. ഡിജിറ്റൽ ലോകത്തെ എ ഐ പ്രളയത്തിൽ മനുഷ്യൻ മുങ്ങി പോകാതിരിക്കാൻ ശക്തമായ നിയന്ത്രണം നടപ്പാക്കിയേ തീരൂ.
✍️ മുഹമ്മദ് മിസ്ത്വഹ് തൂത
What's Your Reaction?
Like
3
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0