മനുഷ്യരെ ചേർത്ത് പിടിച്ച് കേരളയാത്രക്ക് പ്രൗഢ സമാപ്‌തി; വികസനരേഖ സമർപ്പിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ 

Jan 17, 2026 - 13:15
Jan 17, 2026 - 13:49
മനുഷ്യരെ ചേർത്ത് പിടിച്ച് കേരളയാത്രക്ക് പ്രൗഢ സമാപ്‌തി; വികസനരേഖ സമർപ്പിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ 

തിരുവനന്തപുരം: പരസ്പര സ്നേഹവും സാഹോദര്യവും തൊട്ടുണർത്തി 'മനുഷ്യരോടൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന് കീഴിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരളയാത്രക്ക് പ്രൗഢ സമാപ്‌തി. കാസറഗോഡ് നിന്ന് ആരംഭിച്ച് 16 ദിവസം കേരളം കണ്ട ചരിത്ര യാത്രയുടെ സമാപനമാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരിൽ അക്രമാസക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാവരെയും ചേർത്തു പിടിക്കുന്ന ധൗത്യവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുന്നിട്ടിറങ്ങിയത്. ഓരോ ജില്ലകളിലെയും പ്രശ്‌നങ്ങളെ മനസ്സിലാക്കി പരിഹാര നിർദേശങ്ങൾ ഭരണാധികാരികൾക്ക് മുന്നിൽ ബോധിപ്പിക്കുകയും ചെയ്യുന്നത് കൂടിയായിരുന്നു കേരളയാത്ര. നിർമിതബുദ്ധി (എ ഐ), ആരോഗ്യം, തൊഴിൽ, കൃഷി, റോഡ് ഗതാഗതം, മുല്ലപ്പെരിയാർ അണക്കെട്ട് തുടങ്ങി മനുഷ്യരുടെ ആവശ്യങ്ങളെല്ലാം ചർച്ച ചെയ്‌ത്‌ മുന്നേറിയ യാത്രയെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആവേശത്തോടെയാണ് സ്വീകരിച്ചത്. 

സമാപന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ്ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിശിഷ്ട‌ാതിഥിയായി. സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുർറഹ്മാൻ സഖാഫി പ്രസംഗിച്ചു. വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. ക്ഷ്യമന്ത്രി ജി ആർ അനിൽ, കർണാടക സ്‌പീക്കർ യു ടി ഖാദർ, എം പിമാരായ ശശി തരൂർ, എ എ റഹീം, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, മാത്യൂ മാർ സിൽവാൽവാനിയോസ് എപ്പിസ്കോപ, ഗുരുരത്നം ജ്ഞാനതപസ്വി, എൻ അലി അബ്‌ദുല്ല, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുനീർ അഹ്‌ദൽ, നിസാർ സഖാഫി ഒമാൻ, എ സൈഫുദ്ദീൻ ഹാജി, മുസ്ത്വഫ കൂടല്ലൂർ സംബന്ധിച്ചു. കേരള യാത്ര കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0