ബെളിഞ്ച മഹബ്ബ മീലാദ് ഫ്രാഗ്രൻസ്; സ്വാഗത സംഘം നിലവിൽ വന്നു
ബെളിഞ്ച: റബീഉൽ അവ്വൽ ഭാഗമായി ബെളിഞ്ച മഹബ്ബയിൽ ആഗസ്റ്റ് 28ന് സംഘടിപ്പിച്ചിക്കുന്ന മീലാദ് ഫ്രാഗ്രൻസ് സംഗമം വിജയിപ്പിക്കുന്നതിനായ് സ്വാഗത സംഘം നിലവിൽ വന്നു. പ്രഭാതമൗലിദ്, മദ്ഹ്റാലി, സിയാറത്ത്, മഹ്ളറത്തുൽ ബദ്രിയ്യ, ക്വിസ്സ്, കുട്ടികളുടെ കലാ മത്സരം, അവാർഡ് ദാനം, അനുമോദനം, ബുർദ്ദ മജ്ലിസ് തുടങ്ങിയവ നടക്കും.
സ്വാഗത സംഘ ഭാരവാഹികളായി മുഹമ്മദ് അക്കര, ഉമർ ഗണ്ടിത്തടുക്ക, ഇബ്രാഹിം നാരമ്പാടി, ബി എൻ മുഹമ്മദ് ഹാജി, മുഹമ്മദ് അമാനി, അബ്ദുൽഖാദർ നാരമ്പാടി(രക്ഷാധികാരികൾ). എൻ കെ അബ്ദുൽ ഹമീദ് (ചെയർമാൻ), നാസർ സഖാഫി, അബൂബക്കർ ദഡ്മൂല, ഉസ്മാൻ മൗലവി (വൈസ്. ചെയർമാൻ), അബൂബക്കർ ഹിമമി സഖാഫി (ജന: കൺവീനർ), ജമാൽ അക്കര, സുബൈർ ഗുരിയടുക്ക, അബ്ദുലെത്തീഫ് ഗോളിക്കട്ട, അസീസ് നാരമ്പാടി(ജോ :കൺവീനർ), അബ്ദുൽ അസീസ് പാലഗം (കോഡിനേറ്റർ), ഇല്യാസ് ഹിമമി സഖാഫി, നൗഫൽ ബി കെ, ശമൽ ഹിശാമി, നാഫിഹ് അൽ അൻസാർ, ഹാഫിള് നിശാം, അർഷാദ്, ജംഷീദ്, ശറഫുദ്ധീൻ (അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച അദ്ധ്യക്ഷത വഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0