'ഹെല്‍ത്തി സിറ്റി'; മദീനക്ക് ലോകാരോഗ്യ സംഘടനയുടെ ബഹുമതി
സഊദി: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) 'ഹെല്‍ത്തി സിറ്റി' യായി പുണ്യനഗരമായ മദീനയെ തെരെഞ്ഞെടുത്തു. ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍, ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജിലില്‍ നിന്ന് ഇന്നലെ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പാര്‍ക്കുകള്‍, കാല്‍നടക്കാര്‍ക്കുള്ള ഇടങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വഴിയുള്ള ആരോഗ്യ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ ഈ അംഗീകാരത്തിന് കാരണമായി. മദീനയെ കൂടാതെ ത്വാഇഫ്, തബൂക്ക്, ഉനൈസഹ് തുടങ്ങി സഊദിയിലെ മറ്റ് 14 നഗരങ്ങളും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തി സിറ്റി പട്ടികയില്‍ ഇടംനേടി.
മദീനക്ക് ഇത് രണ്ടാം തവണയാണ് ഈ പദവി ലഭിക്കുന്നത്. 2019ല്‍ ആദ്യമായി പട്ടികയില്‍ ഇടംനേടിയിരുന്നു. ജിദ്ദക്ക് ശേഷം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ 'ഹെല്‍ത്തി സിറ്റി' ആയി മാറിയ മദീന, ഡബ്ല്യൂ എച്ച് ഒയുടെ എട്ടോളം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



