രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 151-ാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുല്‍ദീപ് നയ്യാരെ പോലെയുള്ള നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയാല്‍ സ്ഥാപിക്കപ്പെട്ട നവ ജീവന്‍ പ്രസ്സിനു പോലും രക്ഷയുണ്ടായില്ല. ഗാന്ധിജിയുടെ പൗത്രന്‍ രാജ്‌മോഹന്‍ ഗാന്ധിക്കും അദ്ദേഹം എഡിറ്റ് ചെയ്തിരുന്ന വാരികയ്ക്കും നേരേ പ്രതികാര നടപടികളുണ്ടായി. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതിനാല്‍ പത്രങ്ങള്‍ അച്ചടിക്കാന്‍ കഴിഞ്ഞില്ല. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊല ചെയ്ത സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകത്തെവിടെയും വംശീയതയും വര്‍ഗീയതയും വേരോടുമ്പോള്‍ ആദ്യം വേട്ടയാടപ്പെടുന്നതു മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തന്നെയാകുമെന്നും മുഖ്യമന്ത്രി കൂട്ടിക്കിച്ചേര്‍ത്തു. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടെയും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടെയും വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



