ഗാസ വംശഹത്യയുടെ മുനമ്പിലാണെന്ന് സ്‌പെയിന്‍ പ്രധാന മന്ത്രി

Jun 27, 2025 - 15:21
ഗാസ വംശഹത്യയുടെ മുനമ്പിലാണെന്ന് സ്‌പെയിന്‍ പ്രധാന മന്ത്രി

മാഡ്രിഡ്: ഗാസ വംശഹത്യയുടെ മുനമ്പിലാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്.  ഇസ്രയേലുമായുള്ള സഹകരണം യൂറോപ്യന്‍ യൂണിയന്‍ (ഇ യു) അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രസ്സല്‍സില്‍ വെച്ച് നടന്ന ഇ യു ഉച്ചകോടിക്ക് മുമ്പാകെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാഞ്ചെസ്. യൂറോപ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര ബന്ധങ്ങളില്‍ അടിസ്ഥാനമായ കരാറിന് കീഴിലുള്ള മനുഷ്യാവകാശങ്ങള്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പലസ്തീന്റെ അതിര്‍ത്തികളില്‍ മാനുഷിക സഹായങ്ങള്‍ തടഞ്ഞുവെച്ച ഇസ്രയേല്‍ നടപടി, സിവിലിയന്‍ നാശനഷ്ടങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം, കൂട്ടപലായനം, യുദ്ധം മൂലമുണ്ടായ നാശം തുടങ്ങിയവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ആദ്യം തുറന്നുപറഞ്ഞ യൂറോപ്യന്‍ നേതാക്കളില്‍ ഒരാളാണ് സാഞ്ചെസ്. ഗാസയില്‍ 24 മണിക്കൂറിനുള്ളില്‍ 71 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മാത്രം സഹായം കാത്ത് നിന്ന 549 പേരെയാണ് ഇസ്രയേല്‍ കൊലപ്പടുത്തിയത്. 2023 ഒക്ടോബര്‍ ഏഴ് വരെ ഇതുവരെ 56, 259 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 1,32,458 പേര്‍ക്ക് പരിക്കേറ്റു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0