പരിസ്ഥിതി സംരക്ഷണം വിശ്വാസികള്‍ ആരാധനയായ് കാണണം -കണ്ണവം തങ്ങള്‍
ബദിയടുക്ക: പരിസ്ഥിതി സംരക്ഷണം ആരാധനയുടെ ഭാഗമാണെന്ന ഉത്തമ ബോധം വിശ്വാസികളിലുണ്ടാകണം. പ്രവാചകന്‍ തന്റെ ജീവിതത്തില്‍ പരിസ്ഥിതി സ്‌നേഹത്തിന്റെ അമൂല്യമായ പാഠങ്ങള്‍ പരിപൂര്‍ണ്ണമായി പകര്‍ത്തുകയും ശേഷം തന്റെ അനുചരന്മാരെ അതിന്റെ മേല്‍ പ്രേരിപ്പിക്കുകയും ചെയ്തതിനാലുമാണ് പരിസ്ഥിതി സ്‌നേഹത്തിന്റെ അതുല്യനായ നേതാവായി പ്രവാചകനെ വാഴ്ത്തപ്പെടുന്നത്.ഇസ്ലാമിന്റെ പാരിസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ക്ക് മൂല്യം കല്‍പിക്കപ്പെടുന്നതും ഇത് കൊണ്ട് മാത്രമാണ്. മരം നടുന്നതും അതിന് പ്രേരിപ്പിക്കുന്നതുമെല്ലാം ആരാധനയുടെ ഭാഗമാണെന്നും എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പറഞ്ഞു.
നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന ശീര്‍ഷകകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ബദിയടുക്ക സോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ നടന്ന ചടങ്ങില്‍ സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തി. ബദിയടുക്ക സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ അമാനി പൈക്ക അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈകളുടെ വിതരണോല്‍ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല ഫൈസി നിര്‍വ്വഹിച്ചു.എസ് വൈ എസ് സോണ്‍ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച പ്രകൃതി സംരക്ഷണ സന്ദേശം നല്‍കി.
ദാറുല്‍ ഇഹ്‌സാന്‍ വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ സഖാഫി കൊല്യ, സമസ്ത ജില്ലാ മുശാവറ അംഗം മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി, എസ് വൈ എസ് ജില്ലാ കാബിനറ്റ് അംഗം സിദ്ദീഖ് ഹനീഫി അന്നടുക്ക, സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഫൈസല്‍ നെല്ലിക്കട്ട, സാംസ്‌കാരിക സെക്രട്ടറി അബ്ദുറസ്സാഖ് മുസ്ലിയാര്‍ പുണ്ടൂര്‍, സാന്ത്വനം സെക്രട്ടറി അബ്ദുല്‍ അസീസ് പെര്‍ള, ഹസൈനാര്‍ സഖാഫി, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനക്കട്ട സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



