സമസ്ത സെന്റിനറി; എസ് വൈ എസ് കുമ്പോൽ സർക്കിൾ ലോഗിൻ ശ്രദ്ധേയമായി
കുമ്പള: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ലോഗിൻ' അസ്സുഫ്ഫ ദർസിന്റെ കുമ്പള സോൺ തല ഉദ്ഘാടനം കുമ്പോൽ സർക്കിളിൽ നടന്നു. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം ഹനീഫ് സഅദി കുമ്പോൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ എസ് വൈ എസ് യൂണിറ്റുകളിലെ അഞ്ച് ലക്ഷം പഠിതാക്കൾ ക്യാമ്പയിന്റെ ഭാഗമാകും. യൂണിറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ട മുദരിസുമാരാണ് ക്യാമ്പിന് നേതൃത്വം നൽകുക. സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ലോഗിൻ. സർക്കിൾ പ്രസിഡന്റ് ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി അഷ്റഫ് സഅദി ആമുഖം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സിദ്ദീഖ് മാസ്റ്റർ, ഷാഹുൽ ഹമീദ് സഖാഫി, നസീർ ഹനീഫി, മുഹമ്മദ് ഹാജി, അബ്ബാസ് സൂപ്പി ഹാജി, അലി ബംബ്രാണ സംബന്ധിച്ചു. ഹംസ നിസാമി കുമ്പോൽ സ്വാഗതവും ഉനൈസ് പി കെ നഗർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0