ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ആകെ 1,068.79 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ തുക ഒക്ടോബർ 5-നകം പൂർണ്ണമായും ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ സർക്കാരിന്റെ കർശന നിർദേശമുണ്ട്. സാമൂഹ്യക്ഷേമ പെൻഷനിൽ അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവർക്കായി 957.93 കോടിയും ക്ഷേമനിധി ബോർഡുകൾ വഴി വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ബോർഡുകൾക്കായി 110.86 കോടി രൂപയും വകയിരുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0