പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: 13,025 പേരാണ് പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്
തിരുവനന്തപുരം: സംസ്ഥാനം പകർച്ചവ്യാധി ഭീഷണിയിൽ. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 38 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 6 മാസത്തിനുള്ളിൽ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ 11 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകർച്ചപ്പനി ബാധിച്ച് 2495 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച 72 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും നാല് പേർക്ക് മലേറിയയും ഏഴുപേർക്ക് ഷിഗല്ലയും ചൊവ്വാഴ്ച 10 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് നിപ സ്ഥിരീകരിച്ച 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0