ജില്ലയിൽ 'മില്ലത്ത് ഇബ്രാഹിം' കാമ്പയിന് തുടക്കമായി

May 18, 2026 - 11:27
May 18, 2026 - 11:29
ജില്ലയിൽ 'മില്ലത്ത് ഇബ്രാഹിം' കാമ്പയിന് തുടക്കമായി

കാസർഗോഡ്: പ്രവാചകൻ ഇബ്രാഹിം നബിയുടെ ചരിത്രവും സന്ദേശവും ജനങ്ങളിലെത്തിക്കുന്നതിനായി എസ് വൈ എസ്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ നാനൂറോളം യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന 'മില്ലത്ത് ഇബ്രാഹിം' കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വാഴപ്പള്ളി യൂണിറ്റിൽ വെച്ച് നടന്നു. സയ്യിദ് സൈഫുല്ലാഹി തങ്ങളുടെ പ്രാർത്ഥന നടത്തി. എസ് വൈ എസ് ജില്ലാ ഡി സി കൺട്രോളർ യൂസഫ് സഖാഫി സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ അധ്യക്ഷത വഹിച്ച സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗൺസിലർ ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നബിയുടെ പ്രബോധന വീഥികളും ത്യാഗനിർഭരമായ ജീവിതവും ഇന്നത്തെ സമൂഹത്തിന് നൽകുന്ന മാതൃകകളെക്കുറിച്ച് എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം ഹനീഫ് സഅദി കുമ്പോൽ മുഖ്യപ്രഭാഷണം നടത്തി. റാഷിദ്‌ അഹ്സനി വാഴപ്പള്ളി, സഅദ് സഅദി പെരുമ്പട്ട, പി പി സി അബ്ദു റഹ്മാൻ ഹാജി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കണ്ണവം സയ്യിദ് മുത്തുക്കോയ തങ്ങളുടെ സമാപന പ്രാർത്ഥനയോടും പ്രഭാഷണത്തോടും കൂടി പരിപാടി വിജയകരമായി സമാപിച്ചു വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0