എസ് വൈ എസ് കുമ്പള സോൺ ദഅവാ - സാംസ്കാരിക സംഗമം സമാപിച്ചു
കുമ്പള: എസ് വൈ എസ് കുമ്പള സോൺ ദഅവാ സാംസ്കാരിക സംഗമം മുഹിമ്മാത്തിൽ സമാപിച്ചു. കുമ്പള സോൺ പ്രസിഡൻ്റ് മുഹമ്മദ് സഖാഫി കുട്ട്യാളത്തിൻ്റെ അധ്യക്ഷതയിൽ സമസ്ത കുമ്പള മേഖല ജനറൽ സെക്രട്ടറി ജമാൽ സഖാഫി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസ് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ, ജില്ലാ ദഅവാ പ്രസിഡൻ്റ് ഹാരിസ് ഹിമമി സഖാഫി, ജില്ലാ കാബിനറ്റ് ഹനീഫ് സഅദി ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉമർ സഖാഫി കുമ്പോട്, ഫാറൂഖ് സഖാഫി കര, ശംസുദ്ധീൻ മദനി മുളിയടുക്കം, ബഷീർ മദനി, നസീർ ബാഖവി, അശ്റഫ് സഖാഫി ഉളുവാർ, സുബൈർ ബാഡൂർ സംബന്ധിച്ചു. സഈദ് മാസ്റ്റർ സ്വാഗതവും ഫൈസൽ സഖാഫി മളി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0