യു എസ് നാവിക ഉപരോധം; ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു
തെഹ്റാൻ: യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇറാനിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകൾക്കുള്ള നാവിക ഉപരോധം യു എസ് പിൻവലിക്കുന്നതുവരെ ഹോർമുസ് അടഞ്ഞുകിടക്കുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. യു എസ് നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് വീണ്ടും അടയ്ക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലബനാനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കരാർ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെയായിരുന്നു ഇറാൻ ഹോർമുസ് തുറന്നത്. എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക തയ്യാറാവാകാത്തതിനെ തുടർന്ന് ഹോർമുസ് വീണ്ടും ഇറാൻ അടയ്ക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0