സൈനിക നീക്കങ്ങളിലൂടെ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയെന്ന് ഇറാന്‍

Apr 6, 2026 - 12:41
സൈനിക നീക്കങ്ങളിലൂടെ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് എതിരെയുള്ള സൈനിക നീക്കങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്ഫഹാനില്‍ അമേരിക്കന്‍ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി-130 ട്രാന്‍സ്പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ തകര്‍ത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനവും എ-10 വാര്‍ത്ത്‌ഹോഗും തകർത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ 12-ഓളം വിവിധ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം. ഹോർമുസിൽ പണം ഈടാക്കുന്നത് ഇറാൻ നിയമ വിധേയമാക്കാനുള്ള നീക്കത്തിലാണ്. യുദ്ധത്തിൽ നേരിട്ട് നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ ഞങ്ങൾ പിന്നോട്ടില്ലെന്നും അധിനിവേശക്കാർക്ക് മറുപടി നൽകാൻ ഞങ്ങൾ സജ്ജമാണെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫാഘരി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0