ഇറാൻ പ്രധാന നേതാക്കളെക്കുറിച്ച് വിവരം നൽകിയാൽ വൻ പാരിതോഷികം: പ്രഖ്യാപനവുമായി അമേരിക്ക
ടെൽ അവീൽ: ഇറാൻ പ്രധാന നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക വൻ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ദശലക്ഷം ഡോളർ ഏകദേശം 92.47 കോടി രൂപയാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനയീ, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ലോകമെമ്പാടും തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇവർക്ക് പങ്കുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0