ക്ലിനിക്കൽ സൈക്കോളജിയിൽ അഭിമാന നേട്ടവുമായി സ്വഫ്‌വാൻ നൂറാനി
ന്യൂഡൽഹി: ക്ലിനിക്കൽ സൈക്കോളജി മേഖലയിൽ മികച്ച നേട്ടം കൈവരിച്ച് സ്വഫ്‌വാൻ അബൂബക്കർ നൂറാനി. ന്യൂഡൽഹിയിലെ പ്രശസ്തമായ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ (NFSU) നിന്നാണ് അദ്ദേഹം ഈ ഉന്നത നേട്ടം സ്വന്തമാക്കിയത്.
ഇസ്‌ലാമിക മതപഠന സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പദവിയിലെത്തുന്ന ആദ്യ വ്യക്തി എന്ന അപൂർവ്വവും ചരിത്രപരവുമായ നേട്ടമാണ് സ്വഫ്‌വാൻ നൂറാനി സ്വന്തമാക്കിയത്.
മതപഠനത്തോടൊപ്പം ഭൗതിക സമഗ്ര വിദ്യാഭ്യാസ രംഗത്തും മികവ് പുലർത്താൻ സാധിക്കുമെന്ന് തെളിയിച്ച സ്വഫ്‌വാൻ നൂറാനിയുടെ ഈ വിജയം വലിയ പ്രശംസകൾക്കാണ് അർഹമായിരിക്കുന്നത്. മാനസികാരോഗ്യ സംരക്ഷണ മേഖലയിലും ഫോറൻസിക് സൈക്കോളജി രംഗത്തും സേവനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0