ഉപ്പള പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ഉപ്പള: ഉപ്പള പുഴയിൽ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പളയിലെ മാർബിൾ കടയിൽ ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാൾ സ്വദേശി വിശാൽ (21) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് വിശാലും സഹപ്രവർത്തകരായ മറ്റു രണ്ടുപേരും പുഴയിൽ കുളിക്കാനെത്തിയത്. ഇതിൽ ഒരാൾ കരയിൽ നിൽക്കുമ്പോൾ വിശാലും മറ്റൊരു സുഹൃത്തും പുഴയിലിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ പെട്ടെന്ന് വിശാൽ വെള്ളത്തിൽ മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് ഇവർ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഉപ്പള ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0