ചള്ളങ്കയം തലമുഗർ വലിയുള്ളാഹി(റ) മഖാം ഉറൂസ് ഏപ്രിലിൽ
ചള്ളങ്കയം: ജാതി മത ഭേദമന്യേ നിരവധി സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്ന ചരിത്ര പ്രസിദ്ധമായ ചള്ളങ്കയം തലമുഗർ ഹിദായത്ത് നഗറിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി(റ) യുടെ സ്മരണയ്ക്കായി രണ്ട് വർഷത്തിലൊരിക്കൽ കഴിച്ച് വരാറുള്ള ഉറൂസ് നേർച്ച 2027 ഏപ്രിൽ 2 മുതൽ 11 വരെ നടക്കും. ഇതുമായി സംബന്ധിച്ചു ചേർന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് ഗുഡ്ഡെ അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി ബാളിഗെ പ്രാർത്ഥന നടത്തി. ഖത്തീബ് അൻസാർ സഅദി വിഷയാവതരണം നടത്തി. സി എം അബ്ദുറഹ്മാൻ മുസ്ലിയാർ കന്തലായം ഉറൂസ് തിയ്യതി പ്രഖ്യാപനം നടത്തി. ജമാഅത്ത് സെക്രട്ടറി ടി എ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0