ഇറാനിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസ് ഇസ്റാഈൽ ബോംബിട്ട് തകർത്തു; എണ്ണ ശുദ്ധീകരണ ശാലക്ക് നേരെയും ആക്രമണം
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ഇസ്റാഈൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ടെഹ്റാനിൽ ആംബുലൻസ് തകർന്നു. കിഴക്കൻ തെഹ്റാനിലെ തെഹ്റാൻപാഴ്‌സ് ജില്ലയിലെ ഒരു ഇടവഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന ആംബുലൻസ് വലിയ സ്ഫോടനത്തിന് പിന്നാലെ പൂർണമായും കത്തിനശിച്ചതായാണ് ഐ ആർ ജി സിയുമായി ബന്ധപ്പെട്ട ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ആംബുലൻസിന് പുറമെ തെഹ്റാനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇസ്‌റാഈൽ വ്യോമാക്രമണം നടത്തി. ഇറാൻ ജനതയെ ഭയപ്പെടുത്തുന്നതിനും അവർക്കിടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ യമനിലെ പ്രധാന എണ്ണ സംഭരണശാലകൾക്ക് നേരെയും സമാനമായ രീതിയിൽ ഇസ്‌റാഈൽ ആക്രമണം നടത്തിയിരുന്നു. ടെഹ്റാനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ഇന്ധനം എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിലൂടെ ഇന്ധനക്ഷാമം ഉമൂലം ഇറാനിയൻ സൈന്യത്തിൻ്റെ നീക്കങ്ങളെയും യന്ത്രസാമഗ്രികളുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് ഇസ്റാഈൽ കണക്കുകൂട്ടുന്നു. രാജ്യം മുഴുവൻ നിരവധി എണ്ണ സംഭരണ കേന്ദ്രങ്ങളുള്ളതിനാൽ ഈ ആക്രമണം മാത്രം ഇറാനിൽ വലിയ പ്രതിസന്ധിക്ക് കാരണമാകില്ലെന്നാണ് റിപ്പോർട്ടുകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0